Section

malabari-logo-mobile

കൂട്ടിലങ്ങാടി ബഡ്‌സ്‌ സ്‌കൂള്‍ : പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

HIGHLIGHTS : പടിഞ്ഞാറ്റ്‌മുറിയില്‍ നിര്‍മിച്ച ബഡ്‌സ്‌ സ്‌കൂള്‍ കെട്ടിടം വ്യവസായ-ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. 18 വയസ്സിന്‌ താഴ...

Kootilangadi Buds school inauguration (1)ജില്ലാ പഞ്ചായത്ത്‌ 27 ലക്ഷം രൂപ ചെലവഴിച്ച്‌ കൂട്ടിലങ്ങാടിയിലെ പടിഞ്ഞാറ്റ്‌മുറിയില്‍ നിര്‍മിച്ച ബഡ്‌സ്‌ സ്‌കൂള്‍ കെട്ടിടം വ്യവസായ-ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. 18 വയസ്സിന്‌ താഴെ പ്രായമുള്ള ശാരീരിക മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക്‌ വേണ്ടി ജില്ലാ പഞ്ചായത്ത്‌ ആരംഭിച്ച പ്രതീക്ഷ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ കൂട്ടിലങ്ങാടിയില്‍ ബഡ്‌സ്‌ സ്‌കൂള്‍ ആരംഭിച്ചത്‌. ടി.എ. അഹമ്മദ്‌ കബീര്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ഉമ്മര്‍ അറക്കല്‍, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഹമ്മദ്‌ അഷ്‌റഫ്‌, വൈസ്‌ പ്രസിഡന്റ്‌ എ.കെ. ഹഫ്‌സത്ത്‌, അംഗങ്ങളായ വി. ഇസ്‌ഹാഖ്‌ മാസ്റ്റര്‍, ബിയ്യുട്ടി ടീച്ചര്‍, ശ്രീദേവി ടീച്ചര്‍, എന്‍.കെ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പടിഞ്ഞാറ്റു മുറിയില്‍ പയ്യപ്പള്ളി രാമന്‍ നമ്പൂതിരിപ്പാടിന്റെ കുടുംബം സൗജന്യമായി നല്‍കിയ സ്ഥലത്താണ്‌ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്‌. സ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂട്ടിലങ്ങാടി ഗവ: യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഡെ കെയര്‍ സെന്ററിലെ കുട്ടികളെ ഇവിടേക്ക്‌ മാറ്റും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!