തിരു: കൂടംകുളം ആണവനിലയത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ സാംസ്‌കാരികപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. കേരള – തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവിളയിലാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്.
പാറശ്ശാലയില്‍ നിന്ന് രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ മാര്‍ച്ച് കവയത്രി സുഗതകുമാരിയാണ് ഉദ്ഘാടനം ചെയ്തത്.
സാറാ ജോസഫ്, കെ.അജിത, ബി.ആര്‍.പി ഭാസ്‌കര്‍,പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, പി.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




