പന്തലൂര്‍: ക്രിസ്മസ് നവവല്‍സരാഘോഷങ്ങളുടെ ഭാഗമായി പന്തലൂരില്‍ ചലച്ചിത്രോത്സവം. ഡിസംബര്‍ 23 ഞായര്‍ രാവിലെ 10 മണി മുതല്‍ ‘കുട്ടിക്കൂട്ട’മാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പന്തലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ ചലച്ചിത്ര പ്രദര്‍ശനം ഒരുക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ‘ഇമ്മിണി ബല്യൊരാള്‍’, ‘ഐ ലവ് ഇന്ത്യ’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളും കഴിഞ്ഞ വര്‍ഷത്തെ നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ ‘ടി.ഡി. ദാസന്‍ എസ്.ടി.ഡി 6 ബി’, കഴിഞ്ഞ വര്‍ഷം ‘സുവര്‍ണ ചകോരം’ നേടിയ ‘കളേഴ്‌സ് ഓഫ് ദി മൗണ്‍ടന്‍’ എന്നീ ഫീച്ചര്‍ ഫിലിമുകളും അനിമേഷന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.



