ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശേധന

തിരൂര്‍: ഒഴൂര്‍ പഞ്ചായത്തിലെ കരിങ്കപ്പാറ, പാറപ്പുറം എന്നീ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പധികൃതര്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഇവിടെ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരായ പ്രവീണ്‍കുമാര്‍, രമില്‍, അഭിലാഷ്, ലിന്‍സണ്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top