Section

malabari-logo-mobile

കുടുംബശ്രീ വിജയശ്രീ

HIGHLIGHTS : തിരു: എട്ടു ദിവസമായി കുംബശ്രീ പ്രവര്‍ത്തകര്‍ നടത്തി വന്ന

തിരു: എട്ടു ദിവസമായി കുംബശ്രീ പ്രവര്‍ത്തകര്‍ നടത്തി വന്ന രാപ്പകല്‍ സമരം വിജയച്ചു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും ന്ത്രിമാരായ എം കെ മുനീറും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എല്‍ഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്റെ ജനശ്രീക്ക് രാഷ്ട്ീയ കൃഷി വികാസ് യോജന മുഖേനെ 14.36 കോടി രൂപ വഴിവിട്ടനുവദിച്ചതിനെ കുറിച്ചുള്ള പരാതിയില്‍ കേന്ദ്ര നിര്‍ദേശമുനുസരിച്ച് തുടര്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

ഗ്രാമീണ ഉപജീവന മിഷന്‍ വഴിയുളള 1160 കോടിയുടെ പദ്ധതികള്‍ കുടുംശ്രീ വഴി നടപ്പിലാക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായിപ്പ അനുവദിക്കുന്ന കാര്യത്തില്‍ സാങ്കേതിക വശം പരിശോധിച്ച് അനുകൂല തീരുമാനമെടുക്കും തുടങ്ങി കുടുംബശ്രീയുടെ പത്തോളം ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത്.

sameeksha-malabarinews

ഗാന്ധിജയന്തി ദിനത്തിലാണ് കുടുംശ്രീ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ സമരം തുങ്ങിയത്. ആദ്യ ഘട്ടത്തില്‍ സമരത്തെ അവഗണിച്ച സര്‍ക്കാര്‍ സമരത്തിലെ വമ്പിച്ച ജനപങ്കാളിത്തം കണ്ട് മാറ്റി ചിന്തിക്കുകയായിരുന്നു.

സമരം വിജയിച്ചെങ്കിലും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ 3000 ത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!