കുടിച്ചു പൂസായ എസ്‌ഐ ഡോക്ടര്‍ക്ക് നേരെ വെടിവെച്ചു

ചണ്ഡിഗഡ് : മദ്യപിച്ചെത്തിയ എസ്‌ഐ യുടെ വെടിവെപ്പില്‍ നിന്നും ഡോക്ടര്‍ തലനാരിഴക്ക് രക്ഷപെട്ടു. ചണ്ഡിഗഡിലെ കല്പനാ ചൗള മെഡിക്കല്‍ കോളേജിലാണ് എസ്‌ഐ തോക്ക് ചൂണ്ടി ഡോക്ടറെ വിറപ്പിച്ചത്.കാശ്മീര്‍ സിങ് എന്ന പോലീസ്‌കാരനാണ് ഡോക്ടര്‍ നിപൂണ്‍ കര്‍ക്കടക്ക് നേരെ തോക്കു ചൂണ്ടിയത്.

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പോലീസ് യുനിഫോമിലെത്തിയ ഇയാള്‍ കുറച്ചു നേരം ഡോക്ടറുമായി സംസാരിച്ച ശേഷം പ്രകോപനം കൂടാതെ പെട്ടെന്ന് വെടിവെക്കുകയായിരുന്നു. തെന്നി മാറിയതിനാല്‍ ഡോക്ടര്‍ അത്ഭുകരമായി രക്ഷപെടുകയായിരുന്നു.

ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ഈ രംഗങ്ങള്‍ അധകൃതര്‍ പോലീസിന് കൈമാറി.

Share news
error: Content is protected !!
Scroll to Top