അറബി കല്ല്യാണം ; മാതാവ് പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുഎ ഇ പൗരനായ അറബിക്ക് വിവാഹം ചെയ്തു കൊടുത്ത കേസില്‍ ഇയാളുടെ മാതാവ് കോഴിക്കോട് കല്ലായി സ്വദേശിനി സുലൈഖയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കു പുറമെ ഇവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ,് മാതൃ സഹോദരി പുത്രന്‍ എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് അറബിയുമായുള്ള വിവാഹം നടത്തിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.

കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന്‍ സിഐ ഇന്ന് പെണ്‍കുട്ടിയുടെ മൊഴി എടുക്കും. അതിനു ശേഷം കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപെടുത്തുമെന്നാണ് സൂചന.

പെണ്‍കുട്ടിയെ വിവാഹം നടത്തിയ നടപടി നിയമാനുസൃതമല്ലെന്ന് കാണിച്ച് സിയാസ്‌കോ യത്തിംഖാനക്കെതിരെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നോട്ടീസ് നല്‍കി കഴിഞ്ഞു.

ബോര്‍ഡിനെ അറിയിക്കാതെ വിവാഹം നടത്തിയതും, പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതും നിയമാനുസൃതമല്ലെന്ന് നോട്ടീസില്‍ പറയുന്നു. 7 ദിവസത്തിനകം ലൈസന്‍സ് റദ്ധാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നും ആവശ്യപെട്ടിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top