പോലീസുകാരനെ തെറിവിളിച്ച സീരിയല്‍ താരം സംഗീതാ മോഹന് പിഴ ശിക്ഷ

തിരു: ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസ് ഉദേ്യാഗസ്ഥനെ പരസ്യമായി തെറി വിളിച്ച സീരിയല്‍ താരം സംഗീതാ മോഹന് പിഴ ശിക്ഷ. 200 രൂപയാണ് പിഴ ശിക്ഷ വിധിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് പ്രതിയെ ശിക്ഷിച്ചത്.

മ്യൂസിയം എല്‍എംഎസ് ജങ്ഷനിലെ സീബ്രാ ലൈന്‍ കടക്കുന്നതിനിടയില്‍ നടിയുടെ വാഹനം പോലീസ് തടഞ്ഞിരുന്നു. ഇതില്‍ കുപിതയായ നടി പോലീസ് ഉദേ്യാഗസ്ഥനെ പരസ്യമായി അസഭ്യം പറഞ്ഞു എന്നതായിരുന്നു കേസ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ പോലീസ് നടിക്കെതിരെയും നടി പോലീസുകാരനെതിരെയും കേസ് നല്‍കിയിരുന്നു. ഈ കേസിലാണിപ്പോള്‍ വിധി പഞ്ഞിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top