കാര്‍ ഓട്ടോയിലിടിച്ച് 3 പേര്‍ക്ക് പരിക്ക്

പരപ്പനങ്ങാടി : നിര്‍ത്തിയിട്ട ഒട്ടോറിക്ഷയില്‍ കാറിടിച്ച് ഒട്ടോ ഡ്രൈവവര്‍ക്കും കാര്‍ യാത്രക്കാര്‍ക്കും പരിക്കുപറ്റി. ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

 

ഓട്ടോ ഡ്രൈവര്‍ സൈതലവി (42), കാര്‍യാത്രക്കാരായ അഞ്ചപ്പുരയിലെ കച്ചവടക്കാരനായ ആലിഹസ്സന്‍ ഹാജി(75), സെയ്തലവി (48) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരെ പരപ്പനങ്ങാടി എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വൈകുന്നേരം 4 മണിക്ക് അയ്യപ്പന്‍കാവിനടുത്ത് വച്ചാണ് അപകടം നടന്നത്.

 

Share news
error: Content is protected !!
Scroll to Top