കാമുകനൊപ്പം പോകാന്‍ ഭര്‍തൃമതിക്ക് കോടതിയുടെ അനുമതി.

പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ നിന്ന് കാണാതായ ഭര്‍തൃമതിയായ യുവതിയേയും കാമുകനെയും പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് പിന്നീട് കാമുകനോടൊപ്പം പോകാനും കോടതി അനുമതി നല്‍കി.

ചെട്ടിപ്പടി കുപ്പിവളവ് സ്വദേശിയായ ഗണപതിയുടെ ഭാര്യയേയും എട്ടും പത്തും വയസുള്ള ഇവരുടെ രണ്ട് ആണ്‍കുട്ടികളെയുമാണ് കഴിഞ്ഞദിവസം കാണാതായത്. ഇവരോടൊപ്പം ഗണപതിയുടെ സുഹൃത്തും അയല്‍വാസിയുമായ സുബ്രഹ്മണ്യനെയും കാണാതാവുകയായിരുന്നു. ഇതെ തുടര്‍ന്ന് തന്റെ ഭാര്യയെ സുബ്രഹ്മണ്യന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സുബ്രഹ്മണ്യന്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് തൃശൂരില്‍ നിന്നും കണ്ടെത്തിയത്.

തുടര്‍ന്ന് ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിക്കുകയും സുബ്രഹ്മണ്യനൊപ്പം ജീവിക്കാന്‍ താത്പര്യം പ്രകടിപ്പുകയും ചെയ്തത്. ഇതോടെ യുവതിയെ സുബ്രഹ്മണ്യനൊപ്പം അയക്കുകയായിരുന്നു. രണ്ടു കുട്ടികളെയും മാതാവിനൊപ്പമാണ് വിട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top