കുളം നികത്താനുള്ള ശ്രമം നാട്ടകാര്‍ തടഞ്ഞു

പരപ്പനങ്ങാടി നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുളം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. പരപ്പനങ്ങാടി ടൗണ്ഹാള്‍ റോഡില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പഴകേകമേറിയ തറയില്‍ കുളം എന്ന വടയേരി കുളം ആണ് പടിപടിയായി നികത്താനുള്ള ശ്രമം പോലീസിന്റെ സഹാത്തോടെ പരസരവാസികളിടപെട്ട് തടഞ്ഞത് ഇതിന് മുന്‍പും കുളം മണ്മിട്ട് നികത്താനുള്ള് ശ്രമം നടന്നിട്ടുണ്ടന്നും അന്ന് പരിസരവാസികളുടെ ഇടപെടല്‍ മുലമാണ് ഈ നീക്കം ഉപേക്ഷിച്ചെതെന്നും നാട്ടുകാര്‍ പറഞ്ഞു.

മുന്‍പ് ഏകദേശം 16 സെന്റ് ഉണ്ടായിരുന്ന കുളം ഇപ്പോള്‍ 10 സെന്റിന് താഴെ മാത്രമാണുള്ളത്..നാട് അതിരൂക്ഷമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും നേരടുന്ന സമയത്ത് നിലവിലുള്ള കുളങ്ങള്‍ പോലും നികത്തുന്നതിനെതിരെ പരിസരവാസികളുടെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.. ഇതിനെതിരെ ഇവര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ നല്‍കി കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top