മലപ്പുറം : ഇന്നലെ മലപ്പുറത്ത് നടന്ന കള്ളുഷാപ്പ് ലേലത്തില്‍ മഞ്ചേരി റെയ്ഞ്ചിലെ രണ്ട് ഗ്രൂപ്പുകള്‍ ബിനാമിയായി ലേലത്തില്‍ വിളിക്കാനെത്തിയ രണ്ടുപേര്‍ക്ക് മലപ്പുറം ജില്ലാ കലക്ടര്‍ മോഹന്‍ദാസ് ഷാപ്പുകള്‍ അനുവദിച്ചില്ല.
ഇന്നലെ ജില്ലയില്‍ 121 കള്ളുഷാപ്പുകള്‍ ലേലം ചെയ്തു. പൊന്നാനി, തിരൂര്‍, പരപ്പനങ്ങാടി റെയ്ഞ്ചുകളിലെ കള്ളുഷാപ്പുകളൊന്നും ലേലത്തില്‍ പോയില്ല.മൊത്തം 264 ഷാപ്പുകളാണ് ജില്ലയിലുള്ളത്. ബാക്കിയുള്ളവ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം രണ്ടാമതും ലേലം നടന്നു.
കഴിഞ്ഞ ഏപ്രിലില്‍ നടക്കേണ്ട ഷാപ്പുകളുടെ ലേലമാണ് ഇപ്പോള്‍ നടന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




