Section

malabari-logo-mobile

കളിമണ്ണിന് ഹൈക്കോടതിയുടെ പ്രദര്‍ശനാനുമതി

HIGHLIGHTS : റിലീസിങ്ങിന് മുമ്പ് തന്നെ വിവാദമായ ബ്ലെസ്സിയുടെ കളിമണ്ണ്

റിലീസിങ്ങിന് മുമ്പ് തന്നെ വിവാദമായ ബ്ലെസ്സിയുടെ കളിമണ്ണ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഈ ചിത്രത്തില്‍ സ്ത്രീത്വത്തേയോ മാതൃത്വത്തേയോ അപമാനിക്കുന്ന യാതൊരു രംഗങ്ങളുമില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹരജി തള്ളിയത്. കൂടാതെ ആരുടെയെങ്കിലും മൗലികാവകാശത്തെ ഹനിക്കുന്നതല്ല കളിമണ്ണ് എന്ന ചിത്രമെന്നും കോടതി ചൂണ്ടികാട്ടി.

കളിമണ്ണില്‍ മുഖ്യവേഷം ചെയ്ത ശ്വേതാമേനോന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ചിത്രവുമായി സഹകരിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ചിത്രം അഞ്ച് വനിതകളടങ്ങിയ സെന്‍സര്‍ബോര്‍ഡ് പരിശോധിച്ചതാണെന്നും കോടതി വ്യക്തമാക്കി.

sameeksha-malabarinews

പീരുമേട് സ്വദേശി മാട സ്വാമി എന്ന ആളാണ് കളിമണ്ണിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!