കലോത്സവം: ഊട്ടുപുര പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഊട്ടുപുര പ്രവര്‍ത്തനം തുടങ്ങി. എം.എസ്.പി എല്‍.പി സ്‌കൂളിലാണ് ഊട്ടുപുര പ്രവര്‍ത്തിക്കുന്നത്.

കലോത്സവങ്ങള്‍ക്കുംകായികമേളകള്‍ക്കും സുപരിചിതനായ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പാചകം.സസ്യാഹാരം മാത്രമായിരിക്കും കലോത്സവത്തിനുാവുക.

ഊട്ടുപുരയുടെ അടുക്കളയില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങില്‍ എം.എല്‍.എ മാരായപി.ഉബൈദുള്ള, അബ്ദുറഹ്മാന്‍ രത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറമമ്പാട്, വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എ. ഷാജഹാന്‍, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസതഫ, വൈസ് ചെയര്‍പേഴ്‌സന്‍കെ.എം ഗിരിജ പങ്കെടുത്തു.

ഇന്നലെ രാത്രി 1000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. 33000 പേര്‍ക്കാണ് ദിവസവും ഭക്ഷണം നല്‍കുന്നത്. ഊട്ടുപുരയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top