മലപ്പുറം: കലോത്സവത്തിന്റെ മൂന്നാം നാളിലെത്തിയപ്പോള്‍ 235 പോയിന്റ് നേടി കോഴിക്കോട് ഒന്നാം സ്ഥാനത്ത്. 222 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം ദിനത്തില്‍ ഒന്നമാതയിരുന്ന കണ്ണൂര്‍ 218 പോയിന്റോടെ മൂന്നാമതാണ്. മലപ്പുറം 212 പോയിന്റോടെ 5-ാം സ്ഥാനത്താണ്. പത്തനംതിട്ടയാണ് ഏറ്റവും പിറകില്‍.
കലോത്സവ വേദിയിലേക്ക് കലാസ്വാദകര്‍ ഒഴുകിയെത്തുകയാണ്. കുച്ചുപ്പുടി മത്സരം നടന്നുകൊണ്ടിരിക്കുന്ന ഒന്നാം നമ്പര്‍ വേദിയില്‍ വന്‍ ജനതിരക്കാണ് അനുഭവപ്പെടുന്നത്. ഈ വേദിയില്‍ വൈകീട്ട് നടക്കുന്ന ഒപ്പന മത്സരം കാണാന്‍ വന്‍ജനാവലിയെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
4.30 മണിക്കാണ് ഒപ്പന ചാര്‍ട്ട് ചെയ്തിരിക്കുന്നത്.




