Section

malabari-logo-mobile

ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

HIGHLIGHTS : തിരൂരങ്ങാടി: വീണുകിട്ടിയ

തിരൂരങ്ങാടി: വീണുകിട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരച്ചു നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. കൊളപ്പുറം ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാരായ കൊളക്കാട്ടില്‍ സമീര്‍, കോലാര്‍ അബ്ദുല്‍ ജബ്ബാര്‍ എന്നീ ഡ്രൈവര്‍മാരാണ് വഴിയില്‍ നിന്നും ലഭിച്ച മുക്കാല്‍ പവന്റെ സ്വര്‍ണ്ണ മാല ഉടമക്ക് തിരിച്ചേല്‍പ്പിച്ച് സത്യസന്ധതക്ക് മാതൃകയായത്. കഴിഞ്ഞ ദിവസമാണ് സമീറിന് കുന്നുംപുറത്തെ ആശുപത്രിക്ക് സമീപത്ത് നിന്ന് സ്വര്‍ണ്ണാഭരണം ലഭിച്ചത്. ഓട്ടം കഴിഞ്ഞു വരുമ്പോഴാണ് ഇത് ലഭിച്ചത്. സമീര്‍ ജബ്ബാറിനോട് വിവരം പറഞ്ഞു. ഇരുവരും അങ്ങാടികളിലും മറ്റും വിവരം പറയുകയും ഉടമസ്ഥര്‍ക്കായി അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ ഉടനസ്ഥരെ കുറിച്ച് വിവരം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഇരുവരും തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ സ്വര്‍ണ്ണാഭരണം ഏല്‍പ്പിക്കുകയായിരുന്നു. പത്രവാര്‍ത്തയെ തുടര്‍ന്ന് ഇന്നലെ ഉടമസ്ഥര്‍ തിരൂരങ്ങാടി സ്റ്റേഷനിലെത്തി. കുന്നുംപുറത്തെ ചുള്ളിയന്‍ ഹാരിസിന്റെ സഹോദരി പുത്രി നിസ അസ്‌റിന്റേതായിരുന്നു മാല. ബൈക്കില്‍ പോകുമ്പോള്‍ വീണു പോയതായിരുന്നു.
ഇന്നലെ തിരുരങ്ങാടി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ് ഐ എ സുനിലിന്റെ സാന്നിദ്ധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സ്വര്‍ണ്ണമാല കൈമാറി. ഡ്രൈവര്‍മാരെ പോലീസ് അഭിന്ദിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!