ഒ വി വിജയന്റെ പ്രതിമ തകര്‍ക്കല്‍: സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ

മലപ്പുറം: ഒ വി വിജയന്റെ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് 4.30ന് കോട്ടക്കല്‍ ബസ്‌സ്റ്റാന്റ് പരിസരത്ത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ നടക്കും.
കെ ടി ജലീല്‍ എംഎല്‍എ, പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, മുന്‍ രാജ്യസഭാ എംപി എ വിജയരാഘവന്‍, ചരിത്രകാരന്മാരായ ഡോ. എം ആര്‍ രാഘവവാരിയര്‍, ഡോ. കെ എന്‍ ഗണേഷ്, കവി കെ വി രാമകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, അനില്‍ ചേലേമ്പ്ര, എ പി അഹമ്മദ്, പ്രൊഫ. പാലക്കീഴ് നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും അണിചേരും.

 

Share news
error: Content is protected !!
Scroll to Top