തിരൂര്‍: മൂന്ന് വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മുഹമ്മദ് ജാസിമിനെ തിരൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോല്‍ അവിടെകൂടിയിരുന്ന വന്‍ ജനകൂട്ടം അക്രമാസക്തരായി. ഏറെ പണിപ്പെട്ടാണ് ജനങ്ങളുടെ ഇടയില്‍ നിന്ന് പോലീസ് ഇയാളെ രക്ഷപ്പെടുത്തി സ്റ്റേഷനിനകത്തെത്തിച്ചത്. സംഘര്‍ഷത്തിനിടെ പോലീസ്‌റ്റേഷന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രോഷാകുലരായ ജനക്കൂട്ടം പ്രതിക്കുനേരെ പ്രയോഗിക്കാന്‍ മുളകുപൊടിയടക്കം കരുതിയാണ് എത്തിയത്.
പ്രതിയെ കയ്യേറ്റം ചെയ്യാന്‍ സ്‌റ്റേഷനിനകത്തേക്ക് ഇരമ്പിയാര്‍ത്ത ജനത്തെ പോലീസ് ഏറെ പണിപ്പെട്ടാണ് തടഞ്ഞത്.
പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വൈകീട്ട് അഞ്ചുമണി മുതല്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തേക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്. പോലീസാകട്ടെ ചോദ്യം ചെയ്യുന്നതിന് ഇതിനിടയ്ക്ക് കോഴിക്കോട്ടുനിന്ന് പ്രതിയെ അറസ്റ്റ്‌സചെയ്ത് കൊണ്ടുവരവെ കോട്ടക്കല്‍ റസ്റ്റ് ഹൗസില്‍ വെച്ച് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് തിരൂര്‍ സ്റ്റേഷനിലേക്ക് ഇയാളെ എത്തിച്ചത്.
ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തോടെ പ്രതിക്ക് നേരം തിരിഞ്ഞതോടെ ഇയാള്‍ ഭയന്ന് ഉറക്കെ നിലവിളിക്കുന്നത് കാണാമായിരുന്നു. നാളെ തൃക്കണ്ടിയൂരില്‍ തെളിവെടുപ്പിന് കൊണ്ടുവരികയാണെങ്കില്‍ ശക്തമായ സുരക്ഷാ സന്നാഹം തന്നെ വേണ്ടിവരുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.




