ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത്് 29 ാം പ്രതി. അജിത്ത് ചാന്ദ്‌ലെയാണ് കേസിലെ ഒന്നാം പ്രതി. ശ്രീശാന്തിനെതിരെ ക്രിമനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും.
ശ്രീശാന്തനെതിരെ മക്കോക്ക നിയമ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. മക്കോക്ക നിയമം നിലനില്‍ക്കും. ഐപിഎല്‍ വാതുവെപ്പ് നടന്നത് ശ്രീശാന്തിന്റെ പൂര്‍ണ്ണ അറിവോടെയാണെന്നും ഇതില്‍ ശ്രീശാന്തിന് വ്യക്തമായ പങ്കുണ്ടെന്നും ദില്ലി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തോടൊപ്പം ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണങ്ങളും സിസി ടിവി ദൃശ്യങ്ങളും ഹാജരാക്കും.




