ഏഴ് കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

തിരൂരങ്ങാടി : തലപ്പാറയ്ക്കടുത്ത് തലവെട്ടിയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 7.290 ഗ്രാം കഞ്ചാവടക്കം 2 പേരെ തിരൂരങ്ങാടി പോലീസ് പിടികൂടി. കൊടുവള്ളി കിഴക്കത്ത് അരീകുഴി നാസര്‍(38), പരപ്പനങ്ങാടി ഉള്ളണം മുണ്ടിയന്‍കാവ് ഏലപ്പുറത്ത് ജാബിര്‍(22) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് ഇന്ന് വൈകീട്ട് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വൈലത്തൂര്‍, കോട്ടക്കല്‍ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണിതെന്ന് പോലീസ് പറഞ്ഞു.ആന്ധ്രയില്‍ കൃഷിചെയ്യുന്ന ഇനത്തില്‍പെട്ട കഞ്ചാവാണിതെന്നാണ് പോലീസ് നിഗമനം.

തിരൂരങ്ങാടി എസ്‌ഐ എ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. റെയ്ഡില്‍ അഡീഷ്ണല്‍ എസ്‌ഐ മാരായ കെ പി മണി, പി.പി മുരളീധരന്‍, സിപിഒ മാരായ ശങ്കരന്‍, വിമല്‍, ഗോകുല്‍ ദാസ് എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top