മലപ്പുറം : പ്രായമായ സ്ത്രീയെ മൊബൈല്‍ ഫോണില്‍ ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ ശല്യം ചെയ്യുന്നയാളെ ഏഴ് മാസമായിട്ടും കണ്ടെത്താത്തതിന് പോലീസിന് വനിതാകമ്മീഷെന്റെ രൂക്ഷവിമര്‍ശനം. ഈ അലംഭാവം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാവുമെന്നുംവനിതാകമ്മീഷന് അംഗം അഡ്വ. നൂര്‍ബീനാ റഷീദ്
മലപ്പുറം കലക്റ്ററേറ്റില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പല കേസുകളിലും കുറ്റവാളികള്‍ രക്ഷപ്പെടുന്നത് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്ദ്ധിക്കുന്നതിനിടയാക്കുന്നുവെന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നതാടൊപ്പം കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വായ്പയെടുക്കുന്നതിനാണെന്ന് തെറ്റിദ്ദരിപ്പിച്ച് സഹോദരന് സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന കോട്ടക്കല്‍ സ്വദേശിയായ വൃദ്ധയുടെ പരാതി തൃശൂര്‍ കമ്മീഷന്റെ പരിഗണനക്ക് വിട്ടു. 36 കേസുകള്‍ തീര്‍പ്പാക്കി. മൊത്തം 76 പരാതികളാണ് പരിഗണിച്ചത്. 15 കേസുകളില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാല് കേസുകള്‍ ജാഗ്രതാ സമിതിക്ക് വിട്ടു. 21 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. ഹാറൂണ്‍ റഷീദ്, അഡ്വ. റ്റി.ജി. മീനാനായര്‍, അഡ്വ. സുജാതവര്‍മ്മ എന്നിവര്‍ പങ്കെടുത്തു.




