മലപ്പുറം: മുഖ്യമന്ത്രി ഓഗസ്റ്റ് 17 ന് ജില്ലയില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പരാതി നല്‍കുന്നതിനുള്ള അവാസന തീയതി ജൂലൈ 27 വരെ നീട്ടിയതായി ജില്ലാ കലക്റ്റര്‍ കെ.ബിജു. അറിയിച്ചു. സാങ്കേതിക തകരാറ് മൂലം അപേക്ഷകള്‍ സ്വീകരിക്കുന്നതിന് കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സൗകര്യാര്‍ഥം തീയതി നീട്ടിയത്.
അക്ഷയ കേന്ദ്രങ്ങളിലും കലക്റ്ററേറ്റിലും താലൂക്ക് ഓഫീസുകളിലും keralacm.gov.in, jsp.kerala.gov.in ലും പരാതി നല്‍കാം.
പരാതിയില്‍ പേര്, മേല്‍വിലാസം, വില്ലേജ്, താലൂക്ക്, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സിന്റെയോ റേഷന്‍ കാര്‍ഡിന്റെയോ നമ്പര്‍ എന്നിവ നല്‍കണം. അപേക്ഷയുടെ ആവശ്യവും പ്രവാസിയാണെങ്കില്‍ അതും സൂചിപ്പിക്കണം. മുമ്പ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്കിയിട്ടുണ്ടെങ്കില് അതും കാണിക്കണം. പരാതി നല്‍കിയവര്‍ക്ക് എസ്.എം.എസ്. വഴി വിവരമറിയിക്കും. എസ്.എം.എസ്. വഴി ലഭിച്ച നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ സ്ഥിതി അറിയാനും അപേക്ഷകന് സൗകര്യമുണ്ടെന്ന് കലക്റ്റര്‍ അറിയിച്ചു.





