Section

malabari-logo-mobile

ഏക്….ദോ…തീന്‍.. ഐറ്റം നമ്പര്‍ റീമേക്കുമായി അമീഷ വരുന്നു

HIGHLIGHTS : മുംബൈ: ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ച

മുംബൈ: ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ച തേസാബിലെ ഏക്,ദോ,തീന്‍ എന്ന ഐറ്റം നംമ്പറിന്റെ റിമേക്കുമായി ബോളിവുഡിന്റെ മിന്നുംതാരം അമീഷാ പട്ടേല്‍ തിരിച്ചെത്തുന്നു. അമീഷാ നിര്‍മ്മിക്കുന്ന “ദേ സീ മാജിക്” എന്ന ചിത്രത്തിലാണ് ഈ ഹിറ്റ് ഗാനം റിമേക്കുമായി അമീഷ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നത്.

തേസാബിയിലെ ഈ ഐറ്റം നമ്പറില്‍ മാധുരി ദീക്ഷിദിന്റെ ചുവടുലമായ ചുവടുകള്‍കൂടിയായപ്പോള്‍ സിനിമാലോകം കണ്ട എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറുകയായിരുന്നു ഏക്,ദോ,തീന്‍. പ്രമുഖ കൊറിയോ ഗ്രാഫറായ സരോജ് ഖാനാണ് 1980 ല്‍ പിറത്തിറക്കിയ ഐറ്റം നംമ്പര്‍ ചിട്ടപ്പെടുത്തിയത്. 2013ല്‍ പുറത്തിറങ്ങുന്ന ദേ സീ മാജിക്കിനു വേണ്ടി ഈ ഗാനം അമീഷാ പട്ടേലിനുവേണ്ടി കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്നത് സരോജ്ഖാന്റെ മകനായ രാജുവാണെന്നത് ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

sameeksha-malabarinews

മേഹുല്‍ അത്ത സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സഞ്ജയ് ഗാധ്വിയുടേതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!