അഫ്ഗാനിലും ഫിലപ്പീന്‍സിനും ഭൂചലനം

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ മേഖലയിലും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലും ശക്തമായ ഭൂചലനം. അഫ്ഗാനിസ്ഥാനില്‍ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഫിലിപ്പീന്‍സില്‍ 5.3 തീവ്രതയും രേഖപ്പെടുത്തി.

ഭൂചലനത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക സമയം 10.27 നാണ് ഭൂചലനം ഉണ്ടായത്.

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാന്‍,ഇസ്ലാമാബാദ്, പഞ്ചാബ് പ്രവിശ്യ, കാബൂള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top