എ ആര്‍ നഗറില്‍ എക്‌സൈസ് സംഘത്തെ ആക്രമിച്ചു.

എ.ആര്‍ നഗര്‍ : എ.ആര്‍ നഗറില്‍ വ്യാജമദ്യ വില്‍പ്പന കേന്ദ്രത്തിലെത്തിയ എക്‌സൈസ് സംഘത്തെ മദ്യവില്‍പ്പനക്കാരനും കൂട്ടാളികളും ആക്രമിച്ചു. ആക്രമത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ചിലെ പ്രവന്റീവ് ഓഫീസര്‍ ഗിരീഷ്‌കുമാറിന് പരിക്കേറ്റു.

എ.ആര്‍ നഗര്‍ വില്ലേജ് ഓഫീസിനടത്ത് ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവമുണ്ടായത്. ഈ ഭാഗത്ത് ഒരു വീട്ടില്‍ വിദേശമദ്യ വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സംഘത്തെ വില്‍പ്പനക്കാരനായ വീട്ടുടമസ്ഥന്‍ മണിലി വേലായുധനും, ഇവരുടെ സംഘത്തിലുണ്ടായിരുന്നവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

എക്‌സൈസ് സംഘത്തെ ആക്രമിച്ച മണലി വേലായുധന്‍, ഗോപാലന്‍ എന്നിവരുടെ പേരില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top