Section

malabari-logo-mobile

എയര്‍ ഇന്ത്യ ആഗോളസര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു.

HIGHLIGHTS : ദില്ലി : പൈലറ്റുമാരുടെ

ദില്ലി : പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് മുടങ്ങിയ സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ ഭാഗികമായി പുനരാരംഭിച്ചു. പൈലറ്റുമാരുടെ സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വീസുകളാണ് കമ്പനി പുനരാരംഭിച്ചിത്. ദിവസങ്ങളായി യാത്രക്കാര്‍ അനുഭവിച്ചു വരുന്ന അസൗകര്യത്തിന് പരിഹാരമായാണ് എയറി ഇന്ത്യയുടെ ഈ നടപടി.

ഡല്‍ഹി- പാരിസ്-ന്യൂയോര്‍ക്ക് , ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട്-ചിക്കാഗോ എന്നീ റൂട്ടുകളിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തി.

sameeksha-malabarinews

ചര്‍ച്ചയ്ക്ക് പൈലറ്റുമാര്‍ തയ്യാറാണെന്നും , എന്നാല്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നുമാണ് പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡിന്റെ നിലപാട്.

അതെ സമയം ഡല്‍ഹില്‍ നിന്ന് ഷാങ്ഹായിലേക്കും, ഡല്‍ഹില്‍ നിന്ന് ലണ്ടനിലേക്കും ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!