ഐ.എച്ച്.ആര്‍.ഡി കോളെജ് കെട്ടിടം: ശിലാ സ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും

വട്ടംകുളം: വട്ടംകുളത്ത് ഐ.എച്ച്.ആര്‍.ഡിയുടടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളെജ് ഓഫ് അപ്ലൈഡ് സയന്‍സിന് പ

ുതിയ കെട്ടിടം നിര്‍മിക്കുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നെല്ലിശ്ശേരി എ.യു.പി
സ്‌കൂള്‍ ഗ്രൗണ്ടില്‍ മെയ് 17 ഉച്ചക്ക് ഒരു മണിയ്ക്ക് നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യ
ക്ഷത വഹിക്കും.

പൊതുസമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. ഇ.
ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.ടി.ജലീല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പസിഡന്റ് സുഹറ മമ്പാട് എന്നി
വര്‍ മുഖ്യാതിഥികളായിരിക്കും. വിവിധ തദ്ദേശസ്വയംഭണസ്ഥാപന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്ര
തിനിധികളും പങ്കെടുക്കും. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ സഈദ് റാഷിദ് സ്വാഗതവും പ്രിന്‍സിപ്പല്‍ പി.അബ്ദു സമദ് നന്ദിയും പറയും.

ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളിലായി ഇരുന്നോ
റോളം കുട്ടികള്‍ ഇവിടെപഠിക്കുന്നുണ്ട്. ഒരു കോടി ഇരുപതു ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിയുന്ന
ത്. ആദ്യഘട്ടത്തില്‍ 609.71 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് താഴത്തെനില പണിയുക. മൂന്നു ക്ലാസ് മുറി
കള്‍, സ്റ്റാഫ് റൂം, ലൈബ്രറി, സ്റ്റോര്‍ റൂം എന്നിവയ്ക്കു പുറമെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക
ടോയ്‌ലറ്റ് സൗകര്യവും ഈ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top