Section

malabari-logo-mobile

എമര്‍ജിംഗ് കേരളക്കെതിരെ യുഡിഎഫിലെ ‘ഹരിത’എംഎല്‍എമാര്‍

HIGHLIGHTS : തൃശൂര്‍ : എമര്‍ജിംഗ് കേരള

തൃശൂര്‍ : എമര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിന്റെ പേരില്‍ നിയമലംഘനം അനുവദിക്കില്ലെന്ന് യുഡിഎഫിലെ ‘ഹരിത’എംഎല്‍എമാര്‍.

യുഡിഎഫ് എംഎല്‍എ മാരായ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, വി ടി ബലറാം, ഹൈബി ഈഡന്‍, ശ്രേയസ് കുമാര്‍, കെ എം ഷാജി എന്നിവരാണ് തങ്ങളുടെ ബ്ലോഗിലൂടെ ഉമ്മന്‍ചാണ്ടിക്കും മുന്നില്‍ ഈ പദ്ധതിയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ഇവരുടെ ‘ഗ്രീന്‍ തോട്ട്‌സ്’ എന്ന ബ്ലോഗിലാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് വിരുദ്ധമായിട്ടുള്ള നിലപാടുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

sameeksha-malabarinews

ബ്ലോഗില്‍ പ്രധാനമായും ഉയര്‍ത്തുന്ന വിഷയങ്ങള്‍ ഇവയാണ് -പദ്ധതിയുടെ പേരില്‍ നിയമലംഘനം അനുവദിക്കില്ല.

ഭൂപരിഷ്‌കരണ നിയമം, വനനിയമം, ആദിവാസി സുരക്ഷാ നിയമങ്ങള്‍ എന്നിവ പാലിക്കണം. എല്ലാത്തരത്തിലുമുള്ള വ്യവസായത്തിനും അനുയോജ്യമായ പ്രദേശമല്ല കേരളം. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും ഉയര്‍ന്ന ജനസാന്ദ്രതയും പരിഗണിക്കണം.

വലിയ പദ്ധതികള്‍ വരുമ്പോള്‍ ജൈവവൈവിധ്യത്തിനും പരിസ്‌ഥിതിക്കും പ്രകൃതി സമ്പത്തുകള്‍ക്കും കോട്ടംതട്ടരുത്‌. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ പോലുള്ള അംഗീകൃത ഏജന്‍സികളെക്കൊണ്ടു പാരിസ്‌ഥിതിക ആഘാത പഠനങ്ങള്‍ നടത്തണം. ഭൂമി കൈമാറ്റങ്ങള്‍ നിയമപരവും സുതാര്യവുമായിരിക്കണം. വനഭൂമിയായാലും റവന്യൂ ഭൂമിയായാലും സ്വകാര്യനിക്ഷേപകര്‍ക്ക്‌ കൈമാറരുത്‌. ഉടമസ്‌ഥാവകാശവും നിയന്ത്രണവും സര്‍ക്കാരിനായിരിക്കണം. ഭൂമി പാട്ടത്തിനു നല്‍കുകയാണെങ്കില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.

വിപണി വിലയ്‌ക്ക് ആനുപാതികമായി വാടക നിശ്‌ചയിക്കണം. വാടക വര്‍ഷംതോറും പുതുക്കണം. യഥാര്‍ഥ പദ്ധതിക്കല്ലാതെ ഭൂമി മറ്റൊരാവശ്യത്തിനും ഉപയോഗിക്കരുത്‌

എമര്‍ജിംഗ് കേരളയുടെ മറവില്‍ കരിമണലടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വിഎം സുധീരനും വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!