എന്‍ ശ്രീനിവാസന്‍ വീണ്ടും ബിസിസിഐ അധ്യക്ഷന്‍

BCCIചെന്നൈ: ബിസിസിഐ അധ്യക്ഷനായി എന്‍ ശ്രീനിവാസനെ മൂന്നാം തവണയും തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ശ്രീനിവാസനെ വീണ്ടും തെരഞ്ഞെടുത്തത്. രാവിലെ 11 മണിക്കാണ് യോഗം ആരംഭിച്ചത്. കേരളത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.

അതെസമയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും സുപ്രീംകോടതി വിധിയുള്ളതിനാല്‍ ശ്രീനിവാസന് ചുമതലയേല്‍ക്കാന്‍ കഴിയില്ല.

അഞ്ച് വൈസ് പ്രസിഡന്റുമാര്‍, ഐപിഎല്‍ ചെയര്‍മാന്‍, ഐപിഎല്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയവരെയും ഇന്ന് തെരഞ്ഞെടുക്കും. അരുണ്‍ ജെയ്റ്റിലി വൈസ്പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്‍മാറി. പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി നേതാവിന്റെ പിന്‍മാറ്റം. അതെസമയം ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം ജഗ്മോഹന്‍ ഡാല്‍മികുമെന്നും റിപ്പോര്‍ട്ടഉണ്ട്. പുതയി പാനലിന് വാര്‍ഷിക ജനറല്‍ബോഡി അംഗീകാരം നല്‍കും. ഇതിനുശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ അധ്യക്ഷന്‍ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.

 

Share news
error: Content is protected !!
Scroll to Top