സ്വര്‍ണക്കടത്ത്; ഫയാസിന്റെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു

gold_1598313fകൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന്റെയും മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍,ടോണി എന്നിവരുടെ പത്തിലധികം അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാനായി സിബിഐ കോടതിയില്‍ അപേക്ഷ ന്‍കിയിരുന്നു.

സിബിഐ സ്വര്‍ണം കടത്തിയ ഗര്‍ഭിണികളായ സ്ത്രീകളെ പരിശോധിച്ച വനിത പോലീസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തിരുന്നു. കൂടാതെ മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും സിബിഐ അന്വേഷണം നടത്തി വരികയാണ്. കൂടാതെ ഫായിസിന്റെ സഹോദരന്‍ ഫൈസലിനായുള്ള തെരച്ചിലും പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top