നസ്രിയ ഹോട്ടാവുന്നു

nasriyaനേരം എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായ നസ്രിയ പുതിയ വിവാദത്തില്‍. തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമായ നസ്രിയ താന്‍ ഒരിക്കലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറെല്ലന്നും അല്പ വസ്ത്രമണിഞ്ഞ് അഭിനയിക്കേണ്ടി വന്നാല്‍ അഭിനയം തന്നെ നിര്‍ത്തുമെന്നായിരുന്നു നസ്രിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ നസ്രിയ തമിഴില്‍ ധനുഷിന്റെ നായികയായി അഭിനയിക്കുന്ന നെയ്യാണ്ടിയുടെ ചിത്രീകരണ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതാണ് വിവാദത്തിന് ഇടയാക്കിയത്.

നേരത്തെ തെലുങ്ക് ചിത്രത്തില്‍ ആദ്യ രാത്രി പ്രശ്‌നം വിവാദമായതോടെ താരം നേരിട്ടെത്തി ഇതിന് വിശദീകരണം നല്‍കിയിരുന്നു. ഇപ്പോളുണ്ടായിരിക്കുന്ന വസ്ത്ര ധാരണത്തെ കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചക്ക് താരം മറുപടിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

 

Share news
error: Content is protected !!
Scroll to Top