Section

malabari-logo-mobile

എന്‍ ജി ഒ യൂനിയന്‍ ജില്ലാ സമ്മേളനം മലപ്പുറത്ത്.

HIGHLIGHTS : മലപ്പുറം: കേരള എന്‍ ജി ഒ യൂനിയന്‍ 43-ാം മലപ്പുറം ജില്ലാ സമ്മേളനം മാര്‍ച്ച് 18, 19 തിയ്യതികളില്‍ മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ വെച്ചു

മലപ്പുറം: കേരള എന്‍ ജി ഒ യൂനിയന്‍ 43-ാം മലപ്പുറം ജില്ലാ സമ്മേളനം മാര്‍ച്ച് 18, 19 തിയ്യതികളില്‍ മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. 18നു് പി.ശ്രീരാമക്രിഷ്ണന്‍ എം എല്‍ എ സമ്മേളനം ഉത്ഘാടനം ചെയ്യും.

 

സി.ഐ.ടി യു.ജില്ലാ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കെ ആന്റണി, എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡ്ന്റ് ടി.കെ.എ ഷാഫി, കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ കണ്‍വീനര്‍ പി.കെ.മുരളീധരന്‍,ബെഫി ജില്ലാ സെക്രട്ടറി എ.കെ.വേലായുധന്‍ എന്നിവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

sameeksha-malabarinews

 

19 നു രാവിലെ 11 മണിക്ക് മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തെ അധികരിച്ച് കോഴിക്കോട് കേളുവേട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തും.എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന പ്രസിഡ്ന്റ് പി.എച്ച്.എം.ഇസ്മായില്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.എം. എബ്രഹാം എന്നിവര്‍ യൂനിയന്‍ സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!