Section

malabari-logo-mobile

ഇനി എംബി രാജേഷ് ഡിവൈഎഫ്‌ഐയെ നയിക്കും.

HIGHLIGHTS : ബാംഗ്ലൂര്‍ : ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി

ബാംഗ്ലൂര്‍ : ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി എംബി രാജേഷിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി അമര്‍ അജയ് മൂഖര്‍ജിയാണ്. ബംഗളൂരുവില്‍ നടന്ന 6-ാമത് ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്. നിലവില്‍ 71 അംഗ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് ആറുപേരുണ്ട്. ടിവി രാജേഷ് അഖിലേന്ത്യാ ജോയി്# സെക്രട്ടറിയും സ്വരാജ് വൈസ് പ്രസിഡന്റുമാണ്.

ഇവരെ കൂടാതെ കേരളത്തല്‍ നിന്നും കെ എസ് സുനില്‍ കുമാര്‍, ടി വി അനിത, പിപി ദിവ്യ, മുഹമ്മദ്‌റിയാസ് എന്നിവരും കമ്മിറ്റിയിലുണ്ട്.

sameeksha-malabarinews

തൊഴിലിടങ്ങളിലെയും സാമൂഹ്യസേവന മേഖലകളിലെയും യുവജനസംഘടനകള്‍ക്ക് ഡിവൈഎഫ്ഐയില്‍ അഫിലിയേഷന്‍ നല്‍കാന്‍ ശനിയാഴ്ച ബംഗളൂരുവില്‍ സമാപിച്ച ഒമ്പതാം ദേശീയസമ്മേളനം തീരുമാനിച്ചു.

പ്രസിഡന്റ് എം ബി രാജേഷ് പാലക്കാട് മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്സഭാ അംഗമാണ്. മൂന്നു വര്‍ഷം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എംഎ, എല്‍എല്‍ബി ബിരുദധാരിയാണ്. സിപിഐ എം പാലക്കാട് ജില്ലാകമ്മിറ്റി അംഗമാണ്. നാലു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2010 ല്‍  വീക്ക് മാസിക തെരഞ്ഞെടുത്ത മികച്ച അഞ്ച് യുവ എംപിമാരില്‍ ഒരാളാണ്.ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!