Section

malabari-logo-mobile

ഉപമുഖ്യമന്ത്രിയാകാന്‍ കുഞ്ഞാലിക്കുട്ടി യോഗ്യന്‍; മന്ത്രി കെ സി ജോസഫ്.

HIGHLIGHTS : തിരു: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം യുഡിഎഫില്‍ കീറാമുട്ടിയാകുന്നു.

തിരു: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം യുഡിഎഫില്‍ കീറാമുട്ടിയാകുന്നു. രമേശ് ചെന്നിത്തലയെ ഉപമുഖ്യന്ത്രിയാക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ കോണ്‍ഗ്രസിനകത്തുനിന്നും പുറത്തുനിന്നും ശക്തമായ എതിര്‍പ്പുകളുമായി നേതാക്കള്‍ രംഗത്തെത്തി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന പ്രസ്താവന ഒരു കോണ്‍ഗ്രസ് മന്ത്രിയായ കെസി ജോസഫ് ഉന്നയിച്ചത് അഭിപ്രായ വ്യത്യാസത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

താനൊഴികെ മറ്റെല്ലാ മന്ത്രിമാരും ഉപമുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്ന കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രി ആര്യടന്റെ പ്രസ്താവനയുടെയും കുന്തമുന തിരിയുന്നത്് കോണ്‍ഗ്രസിന് നേരെ തന്നെയാണ്.

sameeksha-malabarinews

യുഡിഎഫിലെ പ്രധാന ഘടക കക്ഷികളായ മുസ്ലിംലീഗും, കേരള കോണ്‍ഗ്രസ് മാണിയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശിനെ കൊണ്ടുവരുന്നതിലുള്ള താത്പര്യകുറവ് വ്യക്തമാക്കിക്കഴിഞ്ഞു. മാണി താനാണ് കേരളത്തിന്റെ ഉപമുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ പിന്‍താങ്ങി പിസി ജോര്‍ജ്ജ് മാണി ഉപമുഖ്യമന്ത്രിയാകാനല്ല കേരള മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പറഞ്ഞിരുന്നു.

ഇതോടെ കേരത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം പഴയ ഗ്രൂപ്പ് കളികളിയടെ നാളുകളിലേക്ക് മടങ്ങുന്നു എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!