മലപ്പുറം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു.

മസ്‌ക്കറ്റ്: പിക്കപ്പ് വാനും ട്രെയ്‌ലറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു. മലപ്പുറം കാരാട് സ്വദേശി ജിതേഷാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.

സലാലയില്‍ നിന്നു വന്ന ട്രെയ്‌ലര്‍ ആദമില്‍ വച്ചു പിക്കപ്പ് വാനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അവധി ദിവസമായതിനാല്‍ തൊട്ടടുത്തുള്ള വാദിയില്‍ കളിക്കാന്‍ പോകുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടത്.

നാലുമാസം മുമ്പാണ് നിര്‍മാണ കമ്പനിയില്‍ ജോലിക്കാരനായ ജിതേഷ് ഒമാനിലെത്തിയത്. മൃതദേഹം ആദം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top