Section

malabari-logo-mobile

ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്നത് 1,121 ബലാത്സംഗം

HIGHLIGHTS : ദില്ലി : ബലാത്സംഗ കണക്കുകളില്‍ ഏവരെയും ഞെട്ടിക്കുന്ന

ദില്ലി : ബലാത്സംഗ കണക്കുകളില്‍ ഏവരെയും ഞെട്ടിക്കുന്ന കണക്കുകളാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. 1,121 ബലാത്സംഗ കേസുകളാണ് ഈ വര്‍ഷം മാത്രം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2013 ലാണ് 13 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യപെട്ട വര്‍ഷം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബലാത്സംഗങ്ങള്‍ ഇരട്ടിയായെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 468 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സ്ത്രീകള്‍ക്കെതിരായ 80 ശതമാനം കുറ്റകൃത്യങ്ങളും രജിസ്റ്റര്‍ ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി ഉന്നത പോലീസ് ഉദേ്യാഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അനേ്വഷിക്കുന്നതിനായി പ്രതേ്യക വനിതാ സെല്ലും രൂപികരിച്ചതായി അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ദേശീയ കുറ്റനേ്വഷണ ബ്യൂറോയുടെ കണക്കു പ്രകാരം 2010 ല്‍ 507 ബലാത്സംഗ കേസുകളും 2011 ല്‍ 572 ബലാത്സംഗ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!