ഇ അഹമ്മദിന്റെ മരണവിവരം മറച്ചുവെച്ചതില്‍ ലോക്‌സഭയിലും പുറത്തും പ്രതിഷേധം

ദില്ലി: മുസ്ലിംലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണ വിവരം മറച്ചുവെച്ചതില്‍ പ്രതിഷേധിച്ച് ലോക്‌സഭയിലും പുറത്തും ശക്തമായ പ്രതിഷേധം.  കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വായ്‌മൂടികെട്ടി പ്രതിഷേധിവും സംഘടിപ്പിച്ചു.

ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. കോണ്‍‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

സംഭവത്തെക്കുറിച്ച് പാര്‍ലമെന്‍റെറി സമിതി അന്വേഷിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ‌

 

Share news
error: Content is protected !!
Scroll to Top