Section

malabari-logo-mobile

ഇസഹാഖ് കുരിക്കള്‍ രാജിവെച്ചു.

HIGHLIGHTS : മഞ്ചേരി നഗരസഭ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.


മഞ്ചേരി: നഗരസഭ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. മുസ്ലിംലീഗിന്റെ മഞ്ചേരിയിലെ നേതൃത്വത്തിന്റെ സമ്മര്‍ദ്ധത്തെ മൂലം് സംസഥാന നേതൃത്വം ഇടപെട്ട് സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു. കുരിക്കള്‍ തന്റെ കൗണ്‍സിര്‍ സ്ഥാനവും രാജിവെച്ചിട്ടുണ്ട്.

കുറച്ച് കാലമായി മഞ്ചേരിയിലെ മുസ്ലിംലീഗില്‍ ഉടലെടുത്ത പ്രതിസന്ധികളുടെ തുടര്‍ച്ചയാണ് രാജി. കൗണ്‍സിലര്‍മാരില്‍ ഒരു വലിയ വിഭാഗം ചെയര്‍മാനെതിരായിരുന്നു. കഴിഞ്ഞദിവസം പ്രത്യേക കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെ നീക്കാന്‍ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി താല്പര്യത്തിനെതിരായാണ് ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. കച്ചേരിപ്പടിയിലെ കെഎസ്ആര്‍ടിസിയുടെ സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ് തുറന്ന് കൊടുക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കവും അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. മഞ്ചേരിയിലെ സ്വകാര്യ ബസ്സുടമ ലോബികള്‍ക്ക് അനുകൂലമായ നിലപാടല്ല ചെയര്‍മാന്‍ സ്വീകരിക്കുന്നത് എന്നതും ഇവരെ സഹായിക്കുന്ന ലീഗിലെ ഒരു വിഭാഗത്തിന് ചെയര്‍മാനെ അനഭിമിതനാക്കി.

sameeksha-malabarinews

നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ വല്ലാഞ്ചിറ മുഹമ്മദിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഇവരുടെ നീക്കം എന്നാല്‍ നിരവധി തവണ എംഎല്‍എയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളും ജനകീയനുമായ ഇസ്ഹാഖ് കുരുക്കളെ മാറ്റി നിര്‍ത്തി മഞ്ചേരിയില്‍ മുന്നോട്ട് പോവുക എന്നത് ലീഗിന് ഏറെ പ്രയാസങ്ങളുണ്ടാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!