Section

malabari-logo-mobile

ഇറാക്കില്‍ പോലീസ് ആസ്ഥാനത്തിന് നേരെ ചാവേര്‍ ബോംബ് ആക്രമണം.; 7 മരണം

HIGHLIGHTS : ഇറാക്ക്: ഇറാക്കില്‍ പോലീസ് ആസ്ഥാനത്തിന് നേരെ

ഇറാക്ക്: ഇറാക്കില്‍ പോലീസ് ആസ്ഥാനത്തിന് നേരെ ചാവേര്‍ ബോംബ് ആക്രമണം. ആക്രമണത്തില്‍ 7 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരും, പരിക്കേറ്റവരും പോലീസുകാരാണെന്നാണ് പ്രാഥമിക വിവരം. ടാങ്കര്‍ ലോറിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള തിക്രിദ് നഗരത്തിലാണ് സംഭവം നടന്നത്.

sameeksha-malabarinews

കഴിഞ്ഞ ദിവസം ഇറാക്കിലെ കിര്‍ക്കൂക്കില്‍ ലുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 10 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!