കോഴിക്കോട്: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കും. എണ്ണ വില ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി ആവശ്യപെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. സംയുക്ത ട്രേഡ് യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്ന് സമര സമിതി അറിയിച്ചു.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ഇന്ധന വില വര്‍ദ്ധനവ് പിന്‍വലിക്കുന്നതടക്കം പത്താവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂനിയന്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. പെട്രോളിന് 2 രൂപ 35 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
എറണാകുളത്ത് ചേര്‍ന്ന സംയുക്ത ട്രേഡ് യൂനിയന്‍ യോഗത്തിലാണ് പണിമുടക്ക് സംബന്ധിച്ച തീരുമാനമുണ്ടായത്.




