Section

malabari-logo-mobile

ഇന്ത്യയുടെ യശസ്സുയര്‍ത്തി സാനിയ ഭൂപതി സഖ്യം.

HIGHLIGHTS : പാരീസ് : സാനിയ മിര്‍സ മഹേഷ് ഭൂപതി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം

പാരീസ് : സാനിയ മിര്‍സ മഹേഷ് ഭൂപതി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഇവര്‍ മെക്‌സിക്കന്‍ പോളന്റ് ജോഡിയായ സാന്റിയാഗോ ഗോണ്‍സാല്‍വസ് -ക്ലോഡിയാന്‍സ് ഇഗാനാസി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

ഫൈനലിന്റെ ആദ്യസെറ്റില്‍ എതിരാളികള്‍ കടുത്ത വെല്ലുവിളിതന്നെയാണ് ഉയര്‍ത്തിയത്. ടൈബ്രേക്കറിലൂടെ 7-6(7-3) നാണ് ഇന്ത്യന്‍ സഖ്യം സെറ്റ് കൈക്കലാക്കിയത്. 2-ാം സെറ്റില്‍ അവര്‍ക്ക് വിജയം അനായാസമായിരുന്നു. സ്‌കോര്‍ (6-1).

sameeksha-malabarinews

 
ടൂര്‍ണമെന്റിലെ 7-ാം സീഡായ ഇന്ത്യന്‍ ജോഡികള്‍ ഒരു മണിക്കൂര്‍ 13 മിനിറ്റ് നീണ്ട പോരാട്ടത്തിലുടെയാണ് തങ്ങളുടെ രണ്ടാമത്തെ ഗ്രാന്‍സ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അഭിമാനത്തോടെ ഉയര്‍ത്തി പിടിച്ചത്. ഈ സഖ്യം 2009 ല്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും സ്വന്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!