Section

malabari-logo-mobile

ഇനി ‘യൂറോ’ യുടെ ഫുട്‌ബോള്‍ രാവുകള്‍

HIGHLIGHTS : 'യൂറോ' ഫുട്‌ബോളിന്റെ ആസുരമുഖമാണ് ലാറ്റിനമേരിക്കക്കാരുടെ

യൂറോ’ ഫുട്‌ബോളിന്റെ ആസുരമുഖമാണ് ലാറ്റിനമേരിക്കക്കാരുടെ ചാരുതയും വശ്യതയും. ഇവിടെ മൈതാനത്തിന് കാക്കേണ്ടതില്ല. വിജയം എന്ന ഒരറ്റമന്ത്രത്തില്‍ പന്തുരുളുന്ന ഒരു മൈതാനത്തിന്റെ ആകെ തുകയാണിത്. വിജയത്തിലേക്ക് എല്ലാ ദാഹങ്ങളേയും ആറ്റിക്കുറുക്കി ഇന്ന് യൂറോപ്പിലെ കാല്‍പന്ത് രാജാക്കളെ കണ്ടെത്താന്‍ പന്തുരുളുന്നു.

16 രാജ്യങ്ങള്‍ പോരാട്ടത്തിനിറങ്ങുന്ന 3 ആഴ്ച്ച നീണ്ടുനീല്‍കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കത്തിന് പോളണ്ടും,ഉക്രൈനും സംയുക്ത ആതിതേയത്വം വഹിക്കുന്നു.

sameeksha-malabarinews

ലോക ഫുട്‌ബോളിലെ അതികായകരായ ഫ്രാന്‍സ്,ഇറ്റലി,ജര്‍മനി,ഹോളണ്ട്,ഇംഗ്ലണ്ട്,സ്‌പെയിന്‍ തുടങ്ങിയവര്‍ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും പ്രൊഫഷണല്‍ മികവിന്റെയും അവസാന വാക്കാരെന്നറിയാന്‍ വരും ദിനങ്ങളില്‍ പന്ത് തട്ടും.

ഉദ്ഘാടന മത്സരത്തില്‍ കിഴക്കിന്റെ ശക്തികളായ പോളണ്ടും, ഗ്രീസും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 9.30 ന് തുടങ്ങുന്ന കളി ലൈവായി നിയോ പ്രൈം ചാനലിലൂടെ കാണാനാകും.

യൂട്യൂബിലൂടെ യൂറോ 2012 ന്റെ ഒഫീഷ്യല്‍ വീഡിയോ ‘ എന്‍ഡ്‌ലെസ്സ് സമ്മര്‍’ ‘ഈ’ ലോകത്ത് ഇപ്പോള്‍ തന്നെ സൂപ്പര്‍ ഡ്യൂപ്പര്‍ ഷെയറിങ് ഹിറ്റായി കഴിഞ്ഞു. 5,70000 പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

[youtube]http://www.youtube.com/watch?v=5EVhiBGvVFc&feature=list_related&playnext=1&list=SPDC32FB9663A668A7[/youtube]

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!