Section

malabari-logo-mobile

ഇടിച്ചക്ക തോരന്‍

HIGHLIGHTS : ആവശ്യമുള്ള സാധനങ്ങള്‍ 1) മൂപ്പെത്താത്ത ചക്ക ചെറിയ കഷ്ണങ്ങളാക്കി പാകത്തിന് മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവിച്ച് ചതച്ചത് നാല് കപ്പ് 2) ജീരകം ഒരു നുള്ള് ...

ആവശ്യമുള്ള സാധനങ്ങള്‍


1) മൂപ്പെത്താത്ത ചക്ക ചെറിയ കഷ്ണങ്ങളാക്കി പാകത്തിന് മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവിച്ച് ചതച്ചത് നാല് കപ്പ് 2) ജീരകം ഒരു നുള്ള് 3) മുളക് പൊടി ഒരു ടീസ്പൂണ്‍ 4) വെളുത്തുള്ളി 5 അല്ലി 5) തിരുമ്മിയ തേങ്ങ ഒരു കപ്പ് 6) കറിവേപ്പില ഒരല്ലി 7) കടുക്ക് ചെറിയ ടീസ് പൂണ്‍ 8) വറ്റല്‍ മുളക് മുറിച്ചത് 4 എണ്ണം 9) വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍

sameeksha-malabarinews

തയ്യാറാക്കുന്ന വിധം
രണ്ടും മൂന്നും നാലും അഞ്ചും ചേരുവകള്‍ ചതച്ചെടുക്കുക. ശേഷം ഒരു പാത്രം അടപ്പില്‍ വച്ച് ചൂടാകുമ്പോള്‍ തയ്യാറാക്കിയ ചക്ക അതിലേക്കിടുക, ചതച്ച തേങ്ങാകൂട്ട് ഇതിനോടൊപ്പം ചേര്‍ത്ത് യോജിപ്പിച്ച് ചെറുതീയില്‍ ഉതിര്‍ത്തിയെടുക്കുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി 6, 7, 8 ചേരുവകള്‍ ചേര്‍ത്ത് വറുത്ത് കോരി തയ്യാറാക്കിയ തോരനു മുകളില്‍ ഒഴിച്ച് ചൂടോടെ ഉപയോഗിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!