ആനക്കൊമ്പ് കേസ് മോഹന്‍ലാലിന് എതിരായ ഹരജി തള്ളി

കൊച്ചി: മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് റെയ്ഡിനിടെ ആനകൊമ്പ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അനേ്വഷണത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. ഇതു സംബന്ധിച്ച വിജിലന്‍സ് അനേ്വഷണ ആവശ്യവും നേരത്തെ വിജിലന്‍സ് കോടതി തള്ളിയിരുന്നു.

തൃശ്ശൂര്‍ പൊറത്തുശ്ശേരി സ്വദേശി പ്രമോദ് സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റീസ് പി ഭവദാസന്‍ തള്ളിയത്. കേസിന്റെ സമഗ്ര അനേ്വഷണത്തിന് കോടതി ഇടപെടണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

 

 

Share news
error: Content is protected !!
Scroll to Top