Section

malabari-logo-mobile

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ മാനദണ്ഡം പാലിക്കണം: കോടതി

HIGHLIGHTS : ദില്ലി: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനകളെ എഴുന്നള്ളിപ്പിച്ചാല്‍ ഉടമകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്ക...

elephant-procession-koodalmanikyam-temple-irinjalakudaദില്ലി: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനകളെ എഴുന്നള്ളിപ്പിച്ചാല്‍ ഉടമകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്നു സുപ്രീം കോടതി. വന്യജീവി സംരക്ഷണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ആഘോഷങ്ങളില്‍ ആനകളെ ഉപയോഗിക്കാവൂ എന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.

വന്യജീവി സംരക്ഷണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കപെടുന്നുവെന്ന് ഉറപ്പുവരുത്തി മാത്രമേ ആനകളെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ആന ഉടമകളും സംഘാടകരും ശ്രദ്ധിക്കണമെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

sameeksha-malabarinews

ആനകളെ ആഘോഷങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്ന് തെളിയിക്കപ്പെട്ടാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ഉടമകള്‍ക്കെതിരെ കേസെടുക്കാവുന്നതാണ്.

ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും മൃഗസംരക്ഷണ ബോര്‍ഡിനും ആന ഉടമകളുടെ സംഘടനകള്‍ക്കും നോട്ടിസയച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!