Section

malabari-logo-mobile

അല്‍ ഖ്വെയ്ദ നേതാവിന്റെ കവിത പാഠപുസ്തകത്തില്‍: വിസി വിശദീകരണം തേടി

HIGHLIGHTS : തേഞ്ഞിപ്പലം: അല്‍ഖ്വെയ്ദ തീവ്രവാദ് ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായി

തേഞ്ഞിപ്പലം: അല്‍ഖ്വെയ്ദ തീവ്രവാദ് ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത ബിരൂദവിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകത്തിലുള്‍പ്പെട്ടതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി ആവിശ്യപ്പെട്ടു. ഭാഷാ വിഭാഗം ഡീനിനോടാണ് വിസി ഡോ അബ്ദുസലാം വിശദീകരണം ഏഴു ദിവസത്തിനകം നല്‍കണമെന്ന് ആവിശ്യപ്പെട്ടത്.

മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള ‘കണ്ടംപറി ആന്‍ഡ് ലിറ്ററേച്ചര്‍’ എന്ന ഇംഗ്ലീഷ് പൂസ്തകത്തിലാണ് അല്‍ റുബായിഷിന്റെ ഓഡ് ടു ദി സീ എന്ന കവിത ഉള്‍പ്പെട്ടിട്ടുള്ളത്

sameeksha-malabarinews

ശുദ്ധമായ കവിതയായതിനാലാണ് ഓഡ് ടു ദി സീ തിരഞ്ഞെടുത്തതെന്ന് പുസ്തകത്തിന്റെ സഹ എഡിറ്റര്‍ പ്രൊഫ മുരുകല്‍ ബാബു പറഞ്ഞു. പ്രസ്തുത പുസ്്തകം തിരഞ്ഞെടുക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് നല്ല കവിതകള്‍ എന്ന പ്രധാന്യമാണ് ന്ല്‍കിയെതെന്നാണ് ഇവരുടെ വിശദീകരണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!