Section

malabari-logo-mobile

അരീക്കോട്‌ പത്തനാപുരത്തെ റോഡ്‌ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്‌ സംയുക്ത പരിശോധന

HIGHLIGHTS : അരീക്കോട്‌ പത്തനാപുരത്തെ റോഡ്‌ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്‌ റവന്യൂ, സര്‍വെ, പൊതുമരാമത്ത്‌, പൊലീസ്‌ സംയുക്ത പരിശോധന നടത്താന്‍

img45074view from roadഅരീക്കോട്‌ പത്തനാപുരത്തെ റോഡ്‌ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്‌ റവന്യൂ, സര്‍വെ, പൊതുമരാമത്ത്‌, പൊലീസ്‌ സംയുക്ത പരിശോധന നടത്താന്‍ സുതാര്യകേരളം ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷന്‍ എ.ഡി.എം. എം.ടി. ജോസഫ്‌ നിര്‍ദേശം നല്‍കി. അരീക്കോട്‌ ചാലിയാര്‍ പാലം മുതല്‍ പത്തനാപുരം കെ.എസ്‌.ഇ.ബി വരെയുള്ള പൊതുനിരത്തിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ സ്വകാര്യവ്യക്‌തി സുതാര്യകേരളം ജില്ലാതല സെല്ലില്‍ പരാതി നല്‍കിയിരുന്നു. റോഡില്‍ വ്യാപകമായ കയ്യേറ്റം നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. കയ്യേറ്റം അടിയന്തിരമായി ഒഴിപ്പിക്കുന്നതിന്‌ നടപടി സ്വീകരിക്കാനും അളന്ന്‌ തിട്ടപ്പെടുത്തുന്നതിന്‌ വില്ലേജ്‌, താലൂക്ക്‌, പൊതുമാരമത്ത്‌, പൊലീസ്‌ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും എ.ഡി.എം. നിര്‍ദേശം നല്‍കി.
പെരിന്തല്‍മണ്ണ താലൂക്ക്‌ റൂറല്‍ ഹൗസിങ്‌ കോപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്‌പ തിരിച്ചടച്ചിട്ടും ഈടായി നല്‍കിയ ആധാരം തിരിച്ച്‌ നല്‍കാത്തത്‌ സംബന്ധിച്ച പരാതി പരിശോധിച്ച്‌ നടപടി സ്വീകരിക്കാന്‍ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഏലംകുളം റയില്‍വെഗെറ്റ്‌ പരിസരത്തെ ഓട്ടോപാര്‍ക്കിങ്‌ സൗകര്യപ്രദമായ സ്ഥലത്തേക്ക്‌ മാറ്റി സ്ഥാപിക്കുനുള്ള നടപടി പഞ്ചായത്ത്‌ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!