Section

malabari-logo-mobile

അരീക്കോട്ട് കൊലക്കേസിലെ പ്രതികള്‍ക്ക് വെട്ടേറ്റു.

HIGHLIGHTS : അരീക്കോട് : അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ കശപിശയുമായി

അരീക്കോട് :  അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ കശപിശയുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട് അതീഖു റഹ്മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അൂബക്കര്‍ (കുഞ്ഞാപ്പ) എന്നീ സഹോദരങ്ങള്‍ക്കാണ് വെട്ടേറ്റത്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അരീക്കോട് കുനിയില്‍ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന ഇരുവരെയും ടാറ്റാസുമോയിലെത്തിയ മുഖംമൂടി ധരിച്ച അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. വെട്ട്് നടത്തിയ ഉടനെ ഈ സംഘം അതേവാഹനത്തില്‍ തിരച്ചുപോയി.

sameeksha-malabarinews

അക്രമണത്തില്‍ ഇരുവര്‍ക്കും കൈക്കും തലക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിന്റെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും ഒന്നാം പ്രതി ആസാദിനെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി അഞ്ചിനാണ് കുനിയില്‍ അങ്ങാടിയില്‍ വച്ച് അതീഖു റഹ്മാന്‍ വധിക്കപ്പെട്ടത്. ഈ കേസില്‍ 6 പ്രതികളാണ് ഉണ്ടായിരുന്നത്. ഈ കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനാല്‍ ഈ മേഖല ശക്തമായ പോലീസ് നിരീക്ഷണത്തിലായരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച ഈ അക്രമം ഉണ്ടായത്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!