അമ്മയെയും മകളെയും ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി പിടിയില്‍

ഇടുക്കി:  അമ്മയെയും മകളെയും ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ 57ാം മൈലില്‍ പെരുവേലിപ്പറമ്പില്‍ ജോമോന്‍ (31) ആണു പിടിയിലായത്. ജാമ്യത്തിലിറങ്ങിയശേഷം പാലായിലെ കടപ്ലാമറ്റത്ത് കരിങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്നു.

 

കേസില്‍ വിധി പറയേണ്ട സമയമായപ്പോള്‍ പെരിഞ്ചാം കുട്ടിയിലെത്തി അവിടെ അമ്മ നടയ്ക്കല്‍ തങ്കമ്മയോടൊപ്പമായിരുന്നു താമസം. ഇന്നലെ രാവിലെ പത്രങ്ങളില്‍ ജോമോന്‍റെ ചിത്രം പ്രസിദ്ധീകരിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ ഇയാളെ തിരിച്ചറിഞ്ഞു. ഇതു മനസിലാക്കിയ ജോമോന്‍ അമ്മയില്‍നിന്നു പണം വാങ്ങി തമിഴ്നാട്ടിലേക്കു പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണു പൊലീസിന്‍റെ വലയിലാകുന്നത്. മൂന്നാര്‍ ഡിവൈഎസ്പി എ. സജിക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

 

2007 ഡിസംബര്‍ രണ്ടിനു പീരുമേട് വള്ളോംപറമ്പില്‍ മോളി, മകള്‍ നീനു എന്നിവരെയാണു ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ ചൂരക്കുളം പുതുവന്‍ തടത്തില്‍ രാജേന്ദ്രനെ കഴിഞ്ഞ ദിവസം തൊടുപുഴ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top