Section

malabari-logo-mobile

അബ്ദുറബ്ബ് രാജിവെക്കണം: സിപിഐ എം

HIGHLIGHTS : മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് ഡെവലപ്‌മെന്റ്

ലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 35 സ്‌കൂളുകള്‍ എയി

ഡഡ് മേഖലയ്ക്ക് കൈമാറി വന്‍ അഴിമതിക്ക് ശ്രമിച്ച വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് രാജിവെക്കണമെന്ന് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

sameeksha-malabarinews

മലപ്പുറം ജില്ലയിലുള്ള ഇത്തരം സ്‌കൂളുകളില്‍ ഭൂരിപക്ഷത്തിന്റെയും നടത്തിപ്പ് ലീഗ് നേതാക്കളുടെ
ട്രസ്റ്റുകള്‍ക്കാണ്. അധ്യാപക നിയമനത്തിലൂടെ കോഴപ്പണം വാരിക്കൂട്ടാനുള്ള ലീഗിന്റെ അത്യുത്സാഹമാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് സിപിഐഎം ആരോപിച്ചു. കലിക്കറ്റ് സര്‍വകലാശാലാ ഭൂമിദാനത്തിനു പിന്നാലെ സ്‌കൂളുകളും ലീഗ് കച്ചവട വസ്തുവാക്കുകയാണ് . സര്‍വകലാശാല ഭൂമിദാനത്തിലും പാണക്കാട് തങ്ങള്‍ ഉള്‍പ്പെട്ട ട്രസ്റ്റുണ്ടായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് 1995 മുതലാണ് ഇത്തരംസ്‌കൂളുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. അതില്‍ 27 എണ്ണം മലപ്പുറംജില്ലയിലായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിന്പ്രാമുഖ്യം നല്‍കുകയായിരുന്നു ലക്ഷ്യം. സ്‌കൂളുകള്‍ക്ക് എയിഡഡ്പദവി കിട്ടുന്നതിലൂടെ അധ്യാപക തസ്തികകളിലും അനധ്യാപക ഒഴിവുകളിലും മാനേജ്‌മെന്റുകള്‍ക്ക് നിയമനം നടത്താം. കോഴവാങ്ങിയുള്ള നിയമനത്തിലൂടെ ഓരോ തസ്തികയ്ക്കുംലക്ഷങ്ങള്‍ കിട്ടും. 10 മുതല്‍ 15 ലക്ഷം രൂപവരെ ഓേരാരുത്തരില്‍
നിന്നും വാങ്ങാനാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ശ്രമം. അതുവഴി ഈ ട്രസ്റ്റുകള്‍ കോടികളാണ് പിരിച്ചെടുക്കുക.സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ലീഗ് കാര്യം സാധിക്കുന്നുവെന്നതിനുള്ള തെളിവുകൂടിയാണ് ഈ സംഭവം. കോണ്‍ഗ്രസ്അടക്കമുള്ള ഘടകകക്ഷികളെ കബളിപ്പിച്ചാണ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നേടുന്നത്. ഇതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ്സും കെഎസ്‌യുവും പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. ലീഗിന്റെ ഈ ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ലെന്നും. ബഹുജനങ്ങളെ അണിനിരത്തി ഇതിനെ ചെറുക്കുമെന്നും സിപിഎം് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!